വധുവരന്മാരെ കാണാൻ പൃഥ്വിരാജിന്റെ സ്റ്റൈലിഷ് എൻട്രി | filmibeat Malayalam

2018-01-23 1,060

ഭാവനയുടെ അടുത്ത സുഹൃത്താണ് പൃഥ്വിരാജ്. സ്വപ്‌നക്കൂട് മുതല്‍ തുടങ്ങിയ ബന്ധം ആദം ജോണിലെത്തി നില്‍ക്കുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്ന ഭാവന തിരിച്ചെത്തിയപ്പോള്‍ പൂര്‍ണ്ണ പിന്തുണ നല്‍കി പൃഥ്വി കൂടെയുണ്ടായിരുന്നു. ആദം ജോണില്‍ പൃഥ്വിരാജിന്റെ സഹോദര ഭാര്യയായാണ് ഭാവന വേഷമിട്ടത്. തൃശ്ശൂരിലെ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും കൊച്ചിയിലെ വിരുന്നില്‍ പങ്കെടുക്കാന്‍ പൃഥ്വിയും സുപ്രിയയും എത്തിയിരുന്നു.സുപ്രിയയുടെ കൈ പിടിച്ച് നടന്നുനീങ്ങുന്ന പൃഥ്വിയുടെ വീഡിയോ ഫേസ്ബുക്കിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. കാറില്‍ വന്നിറങ്ങുന്നതും വേദിയിലെത്തി നവദമ്പതികളോട് സംസാരിച്ചതിന് ശേഷം സുപ്രിയയുടെ കൈ പിടിച്ച് നടന്നു നീങ്ങുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്.നവദമ്പതികളായ ഭാവനയ്ക്കും നവീനിനും ആശംസ നേരാന്‍ പൃഥ്വിരാജും സുപ്രിയയും നേരിട്ടെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ് ഇവര്‍.